Latest Recipes

Here are some of the tastey recipes for you to try out. We welcome more recipes from you all.

Fish Moli

How to make fish moli

ചേരുവകള്‍

  1.  കരിമീന്‍  അല്ലെങ്ങില്‍ മീന്‍ ദശ വലിയ  കഷണങ്ങള്‍ 1 കിലോ.
  2. രണ്ടായി കീറിയ  പച്ചമുളക് 2 എണ്ണം സവോള ഒരുവിധം വലിപപ്ത്തില് അരിഞ്ഞത്
  3.  2 എണ്ണം ചുവന്നുള്ളി രണ്ടായി കീറിയത് 100 ഗ്രാം ഇഞ്ചി 2 കഷണം വെളുത്തുള്ളി അര കുടം വിന്നാഗിരി അര കപ്പ്
  4.  കറിവേപ്പില 10 ഇതള്
  5.  മഞ്ഞള്‍  ഒരുനുള്ളു വേണമെങ്കില്
  6.  കറുവ ഒരു കഷണം
  7.  ഏലക്ക 6 എണ്ണം 
  8. ഗ്രാമ്പു 6 എണ്ണം 
  9. തേങ്ങ 1 എണ്ണം
  10.  എണ്ണ ഒരു തുടം
  11.  ഉപ്പ് പാകത്തിന്

 മീന്‍  വെട്ടി കഴുകി വരഞ്ഞത്  ഉപ്പുപുരട്ടി അര മണിക്കൂര്‍  വയ്ക്കുക. ഒരു പാത്രത്തില്‍  എണ്ണ ചൂടാക്കി കറുവ, ഏലക്ക, ഗ്രാമ്പൂ ഇവ ചതക്കാതെ മുഴുവനായിട്ട് മൂപ്പിച്ചു മാറ്റുക. പിന്നീട്  2 , 3 , 4 ,5 ,6 ചേരുവകള്‍  വഴറ്റുക. അതിനുശേഷം കറിവേപ്പില ചേര്‍ക്കുക. തേങ്ങ തിരുമ്മി രണ്ടു പാലും പിഴിയുക രണ്ടാം പാലില്‍ മേല്പറഞ്ഞ ചേരുവകള്‍  തിളക്കുമ്പോള്‍  മീന്‍  പെറുക്കിയിടുക. കറുവ ഏലക്ക ഗ്രാമ്പു ഇവയും ചേര്‍ത്ത്  തിളപ്പികുക 15 മിനിട്ട് തിളപ്പിച്ചതിനുസേശം തലപ്പാല്  ചേര്‍ത്ത്  വാങ്ങി ചൂടോടുകൂടി ഉപയോഗിക്കുക ഫിഷ്മോളിക്ക്  വെള്ള നിറം വേണമെന്നുണ്ടെങ്കില്‍  മഞ്ഞള്‍  ഉപയോഗിക്കരുത്. ടൊമാറ്റോ നാലയി വട്ടത്തില്‍  മുറിച്ചു ഉപ്പ് ചേര്‍ത്ത് വറുത്തതും  ഉള്ളിയരിഞ്ഞു വറുത്തതും ഓരോ മീന്‍ കഷണതിന്റ്റെയും മുകളില്‍ വച്ച് അലങ്കരിച്ചു വിളമ്പുക. കൊഴുപ്പ് വേണമെങ്കില്‍  അല്പം അമേരിക്കന്‍ മാവ് എണ്ണയില്‍  മൂപ്പിച്ചു ചേര്‍ക്കുക. പീസ്  പുഴുങ്ങിയത് (100 ഗ്രാം മീനിന്റെ  കൂടെ ചേര്‍ത്ത് തിളപ്പിച്ച്‌  ഉപയോഗിക്കാവുന്നതാണ് )

 


FISH CUTLET

FISH CUTLET

ചേരുവകള്‍ 

  1. മീന്‍ മുള്ളില്ലാതെ ഒരു വിധം വലിപ്പത്തില്‍ മുറിച്ചത് - 1  കിലോ
  2. പച്ചമുളക് - 6 എണ്ണം അരിഞ്ഞത്
  3. ഉള്ളി - 100 ഗ്രാം അരിഞ്ഞത്
  4. കറുവ - 1 പൊടിച്ചത്
  5. ഗ്രാമ്പു - 4  എണ്ണം പൊടിച്ചത് 
  6. ഇഞ്ചി - 1  ചെറിയ കഷണം
  7. കുരുമുളകുപൊടി -  അല്പം
  8. മുട്ട -  3 എണ്ണം
  9. റൊട്ടിപൊടി - ആവശ്യത്തിന് 
  10. അജിനമോട്ടോ -   അര ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം. 

ഇവ എല്ലാം കൂടി വിനാഗിരിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. വെന്തു കഴിയുമ്പോള്‍ നന്നായി ഉടച്ച് ഒരു മുട്ടയും ഒരു കപ്പ് മൊരിച്ച റോട്ടിപ്പോടിയും കൂടെ നന്നായി യോജിപ്പിക്കുക. അതിനുശേഷം ചെറുനാരങ്ങ വലിപ്പമുള്ള ഉരുളകളാക്കി  ഇഷ്ട്ടമുള്ള രൂപത്തില്‍ പരത്തുക. പരത്തിയതിനുശേഷം 2  മുട്ട അടിച്ചതില്‍ മുക്കി റോട്ടിപൊടി  പൊതിഞ്ഞ് എണ്ണയില്‍ പൊരിച്ചെടുക്കുക.

 


RECIPES

Fish Moli

FISH CUTLET

KERALA TASTES

All trademarks and logos belongs to their respective owners